Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special

ഇഎസ്എ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാതിരുന്നത് ഗുരുതര വീഴ്ചയെന്ന് ജോസ് കെ. മാണി

പാ​ലാ: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍പ്പി​ച്ച പ​ട്ടി​ക​യി​ല്‍ ഒ​ന്പ​ത് ജി​ല്ല​ക​ളി​ലെ 25 വി​ല്ലേ​ജു​ക​ളി​ലെ കൃ​ഷി​ഭൂ​മി ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്ന​താ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചുചേ​ര്‍ക്കാ​തി​രു​ന്ന​ത് സ​ര്‍ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി.

2026 സെ​പ്റ്റം​ബ​ര്‍ 24ന് ​സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍പ്പി​ച്ച പ​ട്ടി​ക​യി​ല്‍ 98 വി​ല്ലേ​ജു​ക​ളി​ലാ​യി 8,590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​മാ​ണ് ഇ​എ​സ്എ​യാ​യി ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ കൃ​ഷി​ഭൂ​മി​യും ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2014-ല്‍ ​സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച ഉ​മ്മ​ന്‍ വി. ​ഉ​മ്മ​ന്‍ ക​മ്മി​റ്റി​യു​ടെ നി​ര്‍ദേശ​പ്ര​കാ​രം 123 ഇ​എ​സ്എ വി​ല്ലേ​ജു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത്, വ​നം, റ​വ​ന്യു, കൃ​ഷി, സ​ര്‍വേ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ അ​ഞ്ചം​ഗ സ​ര്‍ക്കാ​ര്‍ സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​എ​സ്എ ഭൂ​മി 8,484.05 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ്. ഇ​തി​ല്‍ 7,596.67 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​ന​വും 887.38 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​ന പ്ലാ​ന്‍റേ​ഷ​നു​മാ​ണ്.

ഇ​തി​നു വി​പ​രീ​ത​മാ​യി നി​ല​വി​ലെ പ​ട്ടി​ക​യി​ല്‍ 8,590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. ക​ണ​ക്കു​ക​ളി​ലു​ള്ള വ്യ​ത്യാ​സം സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി വി​ശ​ദീ​ക​രി​ക്ക​ണം. വി​ഷ​യ​ത്തി​ല്‍ വ്യ​ക്ത​മാ​യ രാഷ്‌്ടീട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടു.

ഗാ​ഡ്ഗി​ല്‍ ക​മ്മി​റ്റി മു​ത​ല്‍ നാ​ളി​തു​വ​രെ​യു​ള്ള ഇ​എ​സ്എ സം​ബ​ന്ധ​മാ​യ മു​ഴു​വ​ന്‍ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച് വ​സ്തു​ത​ക​ള്‍ ജ​ന​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​എ​സ്എ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ ഒ​രു ധ​വ​ള​പ​ത്രം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഇ​റ​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സംതിംഗ് സ്പെഷൽ സതീശൻ

കൊ​​ച്ചി: മു​​ഖ്യ​​മ​​ന്ത്രിക്ക​​സേ​​ര​​യി​​ലേ​​ക്കു​​ള്ള വി.​​ഡി. സ​​തീ​​ശ​​ന്‍റെ ഉ​​ജ്വ​​ല വ​​ര​​വി​​നു സ​​വി​​ശേ​​ഷ​​ത​​ക​​ൾ ഏ​​റെ. മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ നേ​​രി​​ട്ട് കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി പ​​ദ​​ത്തി​​ലെ​​ത്തി എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം.

മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ ആ​​ദ്യ​​ത്തെ നേ​​താ​​വ​​ല്ല വി.​​ഡി. ഇ​​തി​​ന് മു​​മ്പ് അ​​ഞ്ചു പേ​​രാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​തീ​​ശ​​നു മാ​​തൃ​​ക.

ഇ​​എം​​എ​​സ് ന​​മ്പൂ​​തി​​രി​​പ്പാ​​ട്, പ​​ട്ടം താ​​ണു​​പി​​ള്ള, എ.​​കെ. ആ​​ന്‍റ​​ണി, ഇ.​​കെ. നാ​​യ​​നാ​​ർ, വി. ​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ എ​​ന്നി​​വ​​രാ​​ണ് മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ നേ​​രി​​ട്ട് മു​​ഖ്യ​​മ​​ന്ത്രി​​പ​​ദ​​ത്തി​​ലെ​​ത്തി​​യ​​ത്.

അ​​തേ​​സ​​മ​​യം, നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യി എ​​ത്തി​​യ കാ​​ലം മു​​ത​​ലേ, വ​​ള​​രെ പ്ര​​ത്യേ​​ക​​മാ​​യി ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ക്കാ​​ലം പ്ര​​തി​​പ​​ക്ഷ നേ​​താ​​വെ​​ന്ന നി​​ല​​യി​​ലും സ​​ഭ​​യ്ക്ക​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ളും പോ​​രാ​​ട്ട​​വീ​​ര്യ​​വും വി.​​ഡി. സ​​തീ​​ശ​​നി​​ൽ ഒ​​രു മു​​ഖ്യ​​മ​​ന്ത്രി​​യെ​​ക്കൂ​​ടി രൂ​​പ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ രാ​​ഷ്്‌ട്രീയ​​ജീ​​വി​​തം പ​​ഠി​​ക്കു​​ന്ന​​വ​​ർ തി​​രി​​ച്ച​​റി​​യു​​ന്നു.

Kerala

ദൈവത്തിന്‍റെ ഇടം നിറയ്ക്കാം

ദൈ​വ​ത്തി​ന്‍റെ ഇ​ടം അ​ഥ​വാ ദൈ​വ​ത്തി​ന്‍റെ സ്പേ​സ് ന​മു​ക്കു നി​റ​യ്ക്കാ​ൻ ക​ഴി​യും, ഇത്‌ ​നോ​മ്പു​കാ​ല​ത്തു നാം ​തി​രി​ച്ച​റി​യേ​ണ്ട യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലൊ​ന്ന്. ദൈ​വ​ത്തി​ന്‍റെ ഇ​ടം ദൈ​വം പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഇ​ടം കൂ​ടി​യാ​ണ്. ദൈ​വ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി​ നി​ന്നു​കൊ​ണ്ട് ന​മ്മ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ് ദൈ​വി​കദൗ​ത്യം നാം ​ഏ​റ്റെ​ടു​ത്ത​താ​യി ദൈ​വ​ത്തി​നു തോ​ന്നു​ന്ന​ത്.

അതിജീവിക്കേണ്ടവർ

നോ​മ്പുകാ​ല​ത്ത് ദൈ​വ​ത്തി​ൽ വ​ള​രാ​ൻ പ​റ്റു​ന്ന ഏ​റ്റ​വും ല​ളി​ത​മാ​യ ഒ​രു പ്ര​വ​ർ​ത്ത​നമാ​തൃ​ക​യാ​ണി​ത്. ഈ ​സൃ​ഷ്ട​പ്ര​പ​ഞ്ച​ത്തി​ൽ പ​ല​പ്പോ​ഴും പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക​മാ​യ നി​ർ​ധാ​ര​ണം ന​ട​ക്കു​ന്ന​ത് ശ​രി​ക്കും വ​നനി​യ​മ​പ്ര​കാ​ര​മാ​ണ് എ​ന്നു തോ​ന്നി​പ്പോ​കും.

ക​രു​ത്തു​ള്ള​വ​ൻ മാ​ത്രം കാ​ര്യ​ക്കാ​ര​ൻ. വേ​ട്ട​ക്കാ​രെ മാ​ത്രം പ​രി​പോ​ഷി​പ്പി​ക്കു​ക​യും ഇ​ര​ക​ൾ ച​ത്തൊ​ടു​ങ്ങാ​ൻവേ​ണ്ടി ജ​നി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു വ്യ​വ​സ്ഥി​തി ഈ ​പ്ര​കൃ​തി​യി​ൽ​ത്ത​ന്നെ ക​ണ്ടി​ട്ടാ​വാം ഡാ​ർ​വി​നെ​പ്പോ​ലു​ള്ള​വ​ർ നാ​ച്വ​റ​ൽ സെ​ല​ക്ഷൻ എ​ന്നു പ​റ​ഞ്ഞ​ത്.

ഇ​തൊ​രു വ​ന്യ​മാ​യ നി​യ​മ​സം​ഹി​ത​യാ​ണ്. ഇ​തി​നെ​യാ​ണ് ഡാ​ർ​വി​ൻ സ​ർ​വൈ​വ​ൽ ഓ​ഫ് ദ ​ഫി​റ്റ​സ്റ്റ് എ​ന്നു പ​റ​യു​ന്ന​ത്. ഏ​റ്റ​വും ക​രു​ത്ത​ന്‍റെ അ​തി​ജീ​വ​നം. ക​രു​ത്തു​ള്ള​വ​ൻ മാ​ത്രം അ​തി​ജീ​വി​ക്കു​ന്നു. കൈ​ക്ക​രു​ത്തു​ള്ള​വ​ൻ കാ​ര്യ​ക്കാ​ര​ൻ എ​ന്നു പ​റ​യു​ന്ന​തി​ന്‍റെ യു​ക്തി​യും ഇ​തു​ത​ന്നെ.

ഈ ​ത​ത്വ​ത്തി​നെ​തി​രേ നീ​ന്തു​ന്ന​താ​ണ് ബൈ​ബി​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​ക​ളി​ലൊ​ന്ന്. ക​ഴി​വി​ല്ലാ​ത്ത​വ​നും അ​തി​ജീ​വി​ക്ക​ണം എ​ന്ന​താ​ണ് ബൈ​ബി​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന നി​ല​പാ​ട്. ന​മ്മു​ടെ മ​ന​സി​നെ സം​സ്ക​രി​ക്കാ​ൻ ഉ​ത​കു​ന്ന പു​തി​യ സ​ന്ദേ​ശം.

പ​ഴ​യ​നി​യ​മ​ത്തി​ൽ സെ​റു​ബാ​ബേ​ൽ എ​ന്നൊ​രു രാ​ജ​കു​മാ​ര​നു​ണ്ട്. സെ​റു​ബാ​ബേ​ൽ യൊ​വാ​ക്കിം രാ​ജാ​വി​ന്‍റെ വം​ശ​ത്തി​ൽ പി​റ​ന്ന രാ​ജ​കു​മാ​ര​നാ​ണ്. ബാ​ബി​ലോ​ണ്‍ വി​പ്ര​വാ​സ കാ​ല​ത്ത് ബാ​ബി​ലോ​ണി​ൽ ജ​നി​ച്ച യ​ഹൂ​ദ​ൻ. അ​ന്നു ബാ​ബി​ലോ​ണ്‍ വി​പ്ര​വാ​സം ക​ഴി​ഞ്ഞ​വ​രെ മോ​ചി​പ്പി​ക്കാ​ൻ ദൈ​വം തെ​ര​ഞ്ഞെ​ടു​ത്ത വ്യ​ക്തി.

സെ​റു​ബാ​ബേ​ൽ മോ​ചി​ത​രാ​യ പ്ര​വാ​സി​ക​ളെ​യുംകൊ​ണ്ട് ജ​റൂസ​ലെ​മിലേ​ക്ക് എത്തി. ദേ​വാ​ല​യം പു​നഃ​സ്ഥാ​പി​ച്ചു. സ​ർ​വ​വി​ധ അ​വ​കാ​ശ​ങ്ങ​ളോ​ടുംകൂ​ടി ദൈ​വ​ത്തി​ന്‍റെ ജ​നം വീ​ണ്ടും ഇ​സ്രയേ​ലി​ൽ പ​റി​ച്ചു ​ന​ട​പ്പെ​ടു​ക​യും ത​ഴ​ച്ചു വളരുകയും ചെ​യ്യു​ന്ന മ​നോ​ഹ​ര കാ​ഴ്ച. അ​ത് സെ​റു​ബാ​ബേ​ലി​നെക്കൊണ്ടാ​ണ് ദൈ​വം ചെ​യ്യി​ക്കു​ന്ന​ത്. സെ​റു​ബാ​ബേ​ലി​ന് അ​തി​നു​ള്ള ക​ഴി​വ് ഇ​ല്ലാ​യി​രു​ന്നു. എന്നാൽ, സെറുബാ​ബേ​ലി​ലൂ​ടെ എ​ന്താ​ണ് ദൈ​വം ചെ​യ്ത​തെ​ന്ന് സക്കറിയയിലൂടെ വെ​ളി​പ്പെ​ടു​ത്തു​ന്നുണ്ട്.

സൈന്യത്താലെയല്ല, ശക്തിയാലെയല്ല ക​ർ​ത്താ​വി​ന്‍റെ ആ​ത്മാ​വി​നാ​ല​ത്രെ എ​ന്ന്. സൈ​ന്യ​ത്താ​ലെ​യും ശ​ക്തി​യാ​ലെ​യുമാ​ണ് സെ​റു​ബാ​ബേ​ൽ വി​പ്ര​വാ​സി​ക​ളെ മോ​ചി​പ്പി​ച്ച​തെ​ന്നു പ​റ​ഞ്ഞാ​ൽ ദൈ​വ​ത്തി​ന്‍റെ സ്ഥാ​നം കാ​ര്യമ​റി​യാ​തെ കൈ​യേറു​ന്ന​തു​ പോ​ലെ​യാ​കും.

കരുണ എന്ന ഇടം

ദൈ​വ​ത്തെ മാ​റ്റി​നി​ർ​ത്തു​ന്നതു ദൈ​വ​ത്തി​ന്‍റെ സ്പേ​സ് കൂ​ടി സ്വ​ന്ത​മാക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. എ​ല്ലാ​വ​രും ജീ​വി​ക്ക​ണം. ക​രു​ത്ത് കു​റ​ഞ്ഞ​വ​ൻ ക​ർ​ത്താ​വി​ന്‍റെ കൃ​പ​കൊ​ണ്ട് ജീ​വി​ക്ക​ണം. അ​താ​ണ് "നോ​ട്ട് ബൈ ​മെ​റി​റ്റ് ബ​ട്ട് ബൈ ​ഗ്രേ​സ്' എ​ന്ന പു​തി​യ നി​യ​മം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ചി​ല​പ്പോ​ൾ ഒ​രാ​ൾ​ക്കു യോ​ഗ്യ​ത ഉ​ണ്ടാ​വി​ല്ല. അ​ങ്ങ​നെ​യു​ള്ള ആ​ൾ, മെ​റി​റ്റ് ഇ​ല്ലാ​ത്ത​വ​ൻ ജീ​വി​ക്കേ​ണ്ട​ന്നാ​ണ് ലോ​കം പ​റ​യു​ന്ന​ത്. ഒ​രു ക​ഴി​വു​മി​ല്ലാ​ത്ത​വ​ൻ ഇ​വി​ടെ ജീ​വി​ക്ക​രുതെ​ന്ന​താ​ണ് പലപ്പോഴും ലോകം മുന്നോട്ടുവയ്ക്കുന്ന നിലപാട്. എന്നാൽ, ദൈ​വ​ത്തി​ന്‍റെ ക​രു​ണ അ​വ​നും ജീ​വി​ക്കാ​ൻ ഇ​ടം കൊ​ടു​ക്കു​ന്ന​താ​ണ്. അ​താ​ണ് ക​രു​ണ കൈമാ​റു​ന്പോ​ൾ അ​തു ദൈ​വ​ത്തി​ന്‍റെ ഇ​ട​മാണെ​ന്നു പ​റ​യു​ന്ന​ത്.

നോമ്പുകാലത്ത് ജീ​വി​തപ്രശ്നങ്ങളിൽ ആയിരിക്കുന്നവർക്കു ജീ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ നമ്മൾ ചെ​യ്തുകൊ​ടു​ക്കുമ്പോൾ കൈ​മാ​റു​ന്ന​ത് ദൈ​വ​ത്തി​ന്‍റെ ക​രു​ണ​യാണ്. ദൈ​വ​ത്തി​ന്‍റെ ക​രു​ണ എന്നതു ദൈ​വ​ത്തി​ന്‍റെ ഇ​ട​മാ​ണ്. ദൈ​വ​ത്തി​ന്‍റെ സ്പേ​സ് ദൈ​വ​ത്തി​നു​വേ​ണ്ടി ഏ​റ്റെ​ടു​ത്തു ദൈ​വ​ത്തി​ന്‍റെ പേ​രി​ൽ ചെ​യ്യാനുള്ള ഏറ്റവും നല്ല അവസരമാണ് നോമ്പുകാലം.

Kerala

ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ക

ദൈ​​​വ​​​സ​​​ന്നി​​​ധി​​​യി​​​ൽ സ​​​ന്പ​​​ന്ന​​​നാ​​​വു​​​ക, ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ മ​​​ഹാ​​​സു​​​വി​​​ശേ​​​ഷ ആ​​​ശ​​​യ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​സ​​​ക്ത​​​മാ​​​കു​​​ന്ന വേ​​​ള​​​യാ​​​ണ് നോ​​​ന്പു​​​കാ​​​ലം. ലൂ​​​ക്കാ 12:21ലും ​​​സു​​​ഭാ​​​ഷി​​​തം 19:17ലു​​​മാ​​​ണ് ഈ ​​​വ​​​ച​​​ന​​​ങ്ങ​​​ൾ നാം ​​​വാ​​​യി​​​ക്കു​​​ക.

ദ​​​രി​​​ദ്ര​​​നോ​​​ടു കാ​​​ണി​​​ക്കു​​​ന്ന ക​​​രു​​​ണ ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണ് - സു​​​ഭാ​​​ഷി​​​ത​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന അ​​​തി​​​മ​​​നോ​​​ഹ​​​ര​​​ വെ​​​ളി​​​പാ​​​ട്. ഈ ​​​സു​​​ഭാ​​​ഷി​​​ത​​​ത്തി​​​നൊ​​​പ്പം ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ​​​യി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ​കൂ​ടി ചേ​​​ർ​​​ത്തു​​​വ​​​ച്ചാ​​​ൽ ചേ​​​രും​​​പ​​​ടി ചേ​​​ർ​​​ത്ത​​​പോ​​​ലെ​​​യാ​​​കും.

ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ലു​​​ക​​​ൾ

ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ​​​യി​​​ൽ ക​​​ള്ള​​​ന്മാ​​​രാ​ൽ ക്രൂ​​​ര​​​മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് വ​​​ഴി​​​യ​​​രി​​​കി​​​ൽ മൃ​​​ത​​​പ്രാ​​​യ​​​നാ​​​യി കി​​​ട​​​ക്കു​​​ന്ന യ​​​ഹൂ​​​ദ​​​നെ ഒ​​​ടു​​​വി​​​ൽ സ​​​ഹാ​​​യി​​​ക്കുന്നത് ഒ​​​രു സ​​​മ​​​രി​​​യാ​​​ക്കാ​​​ര​​​നാ​​​ണ്. ശ​​​ത്രു എ​​​ന്നു യ​​​ഹൂ​​​ദ​​​ൻ ക​​​രു​​​തി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും അ​​​ക​​​റ്റ​​​പ്പെ​​​ട്ടി​​​രു​​​ന്ന സ​മ​രി​യാ​ക്കാ​ര​ൻ.

ഈ​​​ശോ ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്തു എ​​​ന്നു വ​​​ച​​​ന​​​ത്തി​​​ലു​​​ണ്ട്. അ​​​വ​​​ന്‍റെ കു​​​രി​​​ശുമ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണ് അ​​​ങ്ങ​​​നെ പ​​​റ​​​യു​​​ന്ന​​​തെ​​​ങ്കി​​​ലും ക്രി​​​സ്തു​​​വി​​​ന്‍റെ വ​​​ച​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ലു​​​ക​​​ൾ ത​​​ക​​​ർ​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്.

എ​​​ന്നാ​​​ൽ, ആ​​​രാ​​​ണ് ശ​​​ത്രു ആ​​​രാ​​​ണ് മി​​​ത്രം എ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ പ​​​റ്റാ​​​ത്ത വി​​​ധ​​​ത്തി​​​ലാ​​​ണ് ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. അപ്പോൾ ആ​​​ദ്യം പ​​​റ​​​ഞ്ഞ സു​​​ഭാ​​​ഷി​​​ത​​​ത്തി​​​ലെ വ​​​ച​​​ന​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​വു​​​ക​​​യാ​​​ണ് സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ൻ.

മൃ​​​ത​​​പ്രാ​​​യ​​​നാ​​​യ യ​​​ഹൂ​​​ദ​​​നെ സ്വ​​​ന്തം ക​​​ഴു​​​ത​​​യു​​​ടെ പു​​​റ​​​ത്തു​​​ക​​​യ​​​റ്റി സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ സ​​​ത്ര​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​യി അ​​​യാ​​​ൾ പ​​​രി​​​ച​​​രി​​​ക്കു​​​ന്നു. സ്നേ​​​ഹം ശ​​​ത്രു​​​ത​​​യെ മ​​​റ​​​ക്കു​​​ന്ന​​​തും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കുവേ​​​ണ്ടി സ​​​ന്പ​​​ത്തും സ​​​മ​​​യ​​​വും ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. അ​​​താ​​​ണ് ഒ​​​രു മ​​​നു​​​ഷ്യ​​​നെ ന​​​ല്ല മ​​​നു​​​ഷ്യ​​​നാ​​​ക്കു​​​ന്ന​​​ത്. നോ​​​ന്പ് ന​​​മ്മു​​​ടെ മ​​​നു​​​ഷ്യ​​​ത്വ​​​ത്തെ സു​​​വി​​​ശേ​​​ഷ വി​​​ഹി​​​ത​​​മാ​​​യി ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​മാ​​​ണ്.

സ​​​ത്ര​​​ത്തി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ച ശേ​​​ഷം സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ൻ പ​​​റ​​​യു​​​ന്ന ഒ​​​രു വാ​​​ക്കു​​​ണ്ട്, “ഇ​​​വ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണം. എ​​​ന്തെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ഞാ​​​ൻ തി​​​രി​​​കെ വ​​​രു​​​ന്പോ​​​ൾ ത​​​ന്നു​​​കൊ​​​ള്ളാം''.

ആ ​​​ക​​​ഥ​​​യി​​​ൽ തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന ന​​​ല്ല സ​​​മരിയാക്കാര​​​ൻ യേ​​​ശു​​​വി​​​ന്‍റെ ര​​​ണ്ടാം വ​​​ര​​​വി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണ്. താ​​​ൻ തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​തു​​​വ​​​രെ താ​​​ൻ ഏ​​​ൽ​​​പ്പി​​​ച്ചു പോ​​​യ അ​​​പ​​​ര​​​നോ​​​ടു ശ്ര​​​ദ്ധ​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് തി​​​രി​​​ച്ചു​​​വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ക്രി​​​സ്തു​​​വാ​​​ണ്.

ന​​​മ്മ​​​ളു​​​മാ​​​യി​​​ട്ട് എ​​​ന്തെ​​​ങ്കി​​​ലും ബ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്നാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും അ​​​വ​​​ശ​​​ത​​​യു​​​ള്ള മ​​​നു​​​ഷ്യ​​​ന്‍റെമേ​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു​​​ള്ള സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ സ​​​ഹ​​​ജീ​​​വി പ്ര​​​തി​​​ബ​​​ദ്ധ​​​ത വി​​​സ്മ​​​യ​​​ക​​​ര​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​തു ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്.

ക​ടം വീ​ട്ടാ​ൻ വ​രു​ന്ന​വ​ൻ

ആ ​​വാ​​ക്കു കേ​​ട്ട് നാം ​​അ​​​വ​​​ശ​​​ർ​​​ക്കു​​​വേ​​​ണ്ടി ചെ​​​ല​​​വാ​​​ക്കു​​​ന്ന​​​ത്, കൃ​​​പ​​​യാ​​​യി ത​​​ന്നു വീ​​​ട്ടു​ക​യാ​ണ് അ​​വ​​ൻ വീ​​ണ്ടും വ​​രു​​ന്ന​​തി​​ന്‍റെ ഒ​​​രു ല​​​ക്ഷ്യം. പ്ര​​​ത്യേ​​​കി​​​ച്ച് ഈ ​​​നോ​​​ന്പു​​​കാ​​​ല​​​ത്തു ചി​​​ല വ്യ​​​ക്തി​​​ക​​​ളെ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ ചി​​​ല​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കാ​​​റു​​​ണ്ട്.

മ​​​ക്ക​​​ളി​​​ല്ലാ​​​ത്ത ദ​​ന്പ​​തി​​ക​​ളു​​ണ്ടാ​​കാം. ചി​ല​ർ പ​​​ങ്കാ​​​ളി​​​ക​​​ളി​​​ൽ​​നി​​ന്ന് അ​​​തി​​​ന്‍റെ പേ​​​രി​​​ൽ പി​​​രി​​​ഞ്ഞു​​പോ​​​കു​​​ന്ന​​​തും കാ​​​ണാം. ചി​​​ല​​​ർ പി​​​രി​​​ഞ്ഞു​​പോ​​​കാ​​​തെ ആ ​​കു​​റ​​വു​​ക​​ളെ ഏ​​റ്റെ​​ടു​​ത്തു മ​​​ര​​​ണം വ​​​രെ കൂ​​​ടെ ജീ​​​വി​​​ക്കും. അ​​​പ്പോ​​​ഴെ​​​ല്ലാം ഒ​​​രാ​​ളു​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കുന്നു. അ​​​തു​​​പോ​​​ലെ​യാ​ണ് മാ​​താ​​പി​​താ​​ക്ക​​ളെ അ​​​വ​​​രു​​​ടെ അ​​​വ​​​ശ​​​ത​​​യി​​​ലും രോ​​​ഗ​​​ത്തി​​​ലും പ​​രി​​ച​​രി​​ക്കു​​ന്ന​​വ​​ർ, ചി​​ല​​പ്പോ​​ൾ ശൈ​​ശ​​വ​​ത്തി​​ൽ അ​​വ​​ർ ന​​മ്മ​​ളെ പ​​രി​​ച​​രി​​ച്ച​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ. അ​​​പ്പോ​​​ഴെ​​​ല്ലാം ഈ​​ശോ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​ക്കുകയാണ്.

അ​​​ർ​​​ധ​​​പ്രാ​​​ണ​​രെ പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​പ്പോ​​​ഴാ​​​യാ​​​ലും കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കും. ഓ​​​ട്ടി​​​സം ഉ​​​ള്ള കു​​​ഞ്ഞാ​​​ണ് ജ​​​നി​​​ച്ച​​​തെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കും. അ​​​വ​​​രു​​​ടെ പ​രി​ച​ര​ണം, ഉ​​​റ​​​ക്കം, സു​​​ര​​​ക്ഷി​​​ത​​​ത്വം, സ​​​മാ​​​ധാ​​​നം ഇ​​​തി​​നെ​​​ല്ലാം കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കു​​​ന്പോ​​​ൾ ഓ​​​ർ​​​ക്ക​​​ണം, "ദൈ​​​വ​​​പൈ​​​ത​​ലേ ഇ​​​തെ​​​ല്ലാം ഞാ​​​ൻ തി​​​രി​​​ച്ചു​​​വ​​​രു​​​ന്പോ​​​ൾ മ​​​ട​​​ക്കി​​​ത്ത​​​രാം, കാ​​​ര​​​ണം നീ ​​​എ​​​നി​​​ക്കു ത​​​രു​​​ന്ന ക​​​ട​​​ങ്ങ​​​ളാ​​​ണി​​​തെ​​​ല്ലാം'. ഇ​​​ങ്ങ​​നെ ചെ​​ല​​വാ​​ക്കു​​മ്പോ​​ഴെ​​ല്ലാം തി​​​രി​​​ച്ചു​വ​​​രു​​​ന്പോ​​​ൾ ത​​​രാം എ​​​ന്നു​​​ള്ള വ​​​ച​​​നം​​കൂ​​ടി ധ്യാ​​​നി​​​ച്ച് ഈ ​നോ​​ന്പ് ഫ​​ല​​ദാ​​യ​​ക​​മാ​​ക്കാം.

Kerala

പ്ര​ത്യേ​ക ടൂ​റി​സ്റ്റ് ട്രെ​യി​ന്‍ 24ന്

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ പു​​​ണ്യ​​​ക്ഷേ​​​ത്ര​​​ങ്ങ​​​ള്‍ കോ​​​ര്‍​ത്തി​​​ണ​​​ക്കി ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യും ടൂ​​​ര്‍ ടൈം​​​സും ചേ​​​ര്‍​ന്നൊ​​​രു​​​ക്കു​​​ന്ന എ​​​സി സ്വ​​​കാ​​​ര്യ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ൻ‍ ഫെ​​​ബ്രു​​​വ​​​രി 24ന് ​​​പു​​​റ​​​പ്പെ​​​ടും.

പ്ര​​​മു​​​ഖ ആ​​​ത്മീ​​​യ​​​ഗു​​​രു സ്വാ​​​മി ഉ​​​ദി​​​ത് ചൈ​​​ത​​​ന്യ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന 12 ദി​​​വ​​​സ​​​ത്തെ ഈ ​​​യാ​​​ത്ര ഗു​​​ജ​​​റാ​​​ത്തി​​​ലെ പു​​​ണ്യ​​​ഭൂ​​​മി​​​ക​​​ളാ​​​യ പ​​​ഞ്ച​​​ദ്വാ​​​ര​​​ക, സോ​​​മ​​​നാ​​​ഥ് ജ്യോ​​​തി​​​ര്‍​ലിം​​​ഗം, സ​​​മു​​​ദ്ര​​​മ​​​ധ്യ​​​ത്തി​​​ലെ നി​​​ഷ്‌​​​ക​​​ല​​​ങ്ക് മ​​​ഹാ​​​ദേ​​​വ് ക്ഷേ​​​ത്രം തു​​​ട​​​ങ്ങി​​​യ​​​വ സ​​​ന്ദ​​​ര്‍​ശി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ല്‍ കൊ​​​ല്ലം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഷൊ​​​ര്‍​ണൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നീ സ്റ്റേ​​​ഷ​​​നുകളില്‍നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ക​​​യ​​​റാം.

പൂ​​​ര്‍​ണ​​​മാ​​​യും എ​​​സി സൗ​​​ക​​​ര്യ​​​മു​​​ള്ള ട്രെ​​​യി​​​നി​​​ലെ യാ​​​ത്ര​​​യ്ക്ക് സെ​​​ക്ക​​​ന്‍​ഡ് എ​​​സി നി​​​ര​​​ക്ക് 50,600 രൂ​​​പ​​​യും തേ​​​ര്‍​ഡ് എ​​​സി നി​​​ര​​​ക്ക് 42,700 രൂ​​​പ​​​യു​​​മാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 7305858585 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

Kerala

‘സ​വി​ശേ​ഷ’ കാ​ർ​ണി​വ​ലി​ന് വ​ർ​ണാ​ഭ തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഭി​​​ന്ന​​​ശേ​​​ഷി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശാ​​​ക്തീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള്ള ‘സ​​​വി​​​ശേ​​​ഷ കാ​​​ർ​​​ണി​​​വ​​​ൽ ഓ​​​ഫ് ദ് ​​​ഡി​​​ഫ​​​റ​​​ന്‍റ് ’ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് തു​​​ട​​​ക്ക​​​മാ​​​യി. കാ​​​ർ​​​ണി​​​വ​​​ലി​​​ന്‍റെ​​​യും കാ​​​ർ​​​ണി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി ​ആ​​​ർ. ബി​​​ന്ദു നി​​​ർ​​​വ​​​ഹി​​​ച്ചു. ന​​​ർ​​​ത്ത​​​കി ഡോ. ​​​മേ​​​തി​​​ൽ ദേ​​​വി​​​ക വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

ഭി​​​ന്ന​​​ശേ​​​ഷി പു​​​ര​​​സ്കാ​​​ര വി​​​ത​​​ര​​​ണ​​​വും പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്കു​​​ള്ള ആ​​​ദ​​​ര​​​സ​​​മ​​​ർ​​​പ്പ​​​ണ​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു. കെ. ​​​ആ​​​ൻ​​​സ​​​ല​​​ൻ എം​​​എ​​​ൽഎ ​​​അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​പ്രി​​​യ​​​ദ​​​ർ​​​ശി​​​നി ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു.

ഭി​​​ന്ന​​​ശേ​​​ഷി പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ൾ

മി​​​ക​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​ർ (സ​​​ർ​​​ക്കാ​​​ർ/ പൊ​​​തു​​​മേ​​​ഖ​​​ല): തോ​​​മ​​​സ് മൈ​​​ക്കി​​​ൾ, റി​​​യാ​​​സു​​​ദ്ദീ​​​ൻ, എ​​​സ്.​​​ബി. ​​​പ്ര​​​സാ​​​ദ്. മി​​​ക​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രി (സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല): സി.പി. ഫൗ​​​സി​​​യ. വി.​​​കെ. റി​​​ന്യ . മി​​​ക​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ (സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല): അ​​​ജീ​​​ഷ് തോ​​​മ​​​സ്, കെ. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ. മി​​​ക​​​ച്ച മാ​​​തൃ​​​കാ​​​വ്യ​​​ക്തി (ഭി​​​ന്ന​​​ശേ​​​ഷി മേ​​​ഖ​​​ല): സി​​​ഷ്ണ ആ​​​ന​​​ന്ദ്, ശ്രേ​​​യ​​​സ് കി​​​ര​​​ണ്‍. മി​​​ക​​​ച്ച സ​​​ർ​​​ഗാ​​​ത്മ​​​ക ക​​​ഴി​​​വു​​​ള്ള കു​​​ട്ടി: മു​​​ഹ​​​മ്മ​​​ദ് യാ​​​സീ​​​ൻ, ആ​​​ദി​​​കേ​​​ഷ്, അ​​​ജി​​​ന രാ​​​ജ്, സ​​​ഞ്ജ​​​യ് സി.

​​​മി​​​ക​​​ച്ച വ്യ​​​ക്തി (ക​​​ല, സാ​​​ഹി​​​ത്യം, കാ​​​യി​​​കം): ഷ​​​ബ്ന പൊ​​​ന്നാ​​​ട്, പൂ​​​ജ ര​​​മേ​​​ഷ്, അ​​​നി​​​ൽ​​​കു​​​മാ​​​ർ ആ​​​ർ. മി​​​ക​​​ച്ച വ്യ​​​ക്തി (ക​​​ല, സാ​​​ഹി​​​ത്യം, കാ​​​യി​​​കം)(​​​പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശം): രാ​​​ഗേ​​​ഷ് കൃ​​​ഷ്ണ​​​ൻ.

മി​​​ക​​​ച്ച സ​​​ർ​​​ക്കാ​​​ർ ഇ​​​ത​​​ര സ്ഥാ​​​പ​​​നം: ത​​​ണ​​​ൽ സ്കൂ​​​ൾ ഫോ​​​ർ ഡി​​​ഫ​​​റ​​​ന്‍റ്‌ലി ഏ​​​ബി​​​ൾ​​​ഡ്, കാ​​​ഞ്ഞി​​​രോ​​​ട്, ശ്ര​​​ദ്ധ കെ​​​യ​​​ർ ഹോം ​​​വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്. മി​​​ക​​​ച്ച ഭി​​​ന്ന​​​ശേ​​​ഷി​​​സൗ​​​ഹൃ​​​ദ സ്ഥാ​​​പ​​​നം : എ​​​ബി​​​ലി​​​റ്റി ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ ഡി​​​സേ​​​ബി​​​ൾ​​​ഡ് പു​​​ളി​​​ക്ക​​​ൽ, നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​സി​​​ക്ക​​​ൽ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട.

മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​നം: ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട. മി​​​ക​​​ച്ച ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്, ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം: കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്, മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം. മി​​​ക​​​ച്ച ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ: വി​​​ള​​​യൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, വേ​​​ലൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്.

സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​ക്ക​​​ളാ​​​യ ഡോ.വി. ​​​ശാ​​​ര​​​ദാ​​​ദേ​​​വി , ധീ​​​ജ സ​​​തീ​​​ശ​​​ൻ, അ​​​ഡ്വ. ജ​​​യാ ഡാ​​​ലി, മു​​​ഹ​​​മ്മ​​​ദ് ആ​​​സിം വെ​​​ളി​​​മ​​​ണ്ണ, നി​​​ർ​​​ഷാ​​​ദ് നി​​​നി, വി​​​പി​​​ൻ വി​​​ജ​​​യ​​​ൻ, ധ​​​ന്യ ര​​​വി, വൈ​​​ക്കം വി​​​ജ​​​യ​​​ല​​​ക്ഷ്മി, ബി​​​ബി​​​ൻ ജോ​​​ർ​​​ജ്, ഡോ. ​​​എ. ടി ​​​ത്രേ​​​സ്യാ​​​ക്കു​​​ട്ടി, ഗീ​​​ത സ​​​ലീ​​​ഷ്, ഡോ. ​​​കൃ​​​ഷ്ണ ഗോ​​​പി​​​നാ​​​ഥ് എ​​​ന്നി​​​വ​​​രും പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​ഭ​​​ക​​​ളുടെ പ്രകടനങ്ങ ളും റി​​​ഥം ആ​​​ർ​​​ട്ട് ട്രൂ​​​പ്പി​​​ന്‍റെ മെ​​​ഗാ ഷോയും ​​​അ​​​ര​​​ങ്ങേ​​​റി.

Kerala

ഡോ.​എ.​ജെ. ഷ​ഹ​ന ജീ​വ​നൊ​ടു​ക്കി​യ കേ​സ്; സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ.​എ.​ജെ.​ഷ​ഹ്ന ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. കേ​സി​ൽ എ​ൻ. സ​ലാ​വു​ദീ​നെ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചു. സ്ത്രീ​ധ​നം കൂ​ട്ടി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്താ​യ ഡോ. ​ഉ​വൈ​സ് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

ഇ​തി​ൽ മ​നം​നൊ​ന്ത് ഷ​ഹ്ന ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് കേ​സ്. 2023 ഡി​സം​ബ​ർ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ഒ​പി ടി​ക്ക​റ്റി​ന്‍റെ പി​ന്നി​ൽ ഷ​ഹ​ന എ​ഴു​തി​യ കു​റി​പ്പി​ലെ വ​രി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡോ. ​ഉ​വൈ​സി​നെ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​ത്.

ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ​തി​നാ​ല്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഡോ. ​ഷ​ഹ​ന ഡോ. ​ഉ​വൈ​സി​ന് വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​തി​ന് മു​മ്പ് ഷ​ഹ​ന അ​യ​ച്ച സ​ന്ദേ​ശം റു​വൈ​സ് ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു.

ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഷ​ഹ​ന സ​ന്ദേ​ശം അ​യ​ച്ചി​രു​ന്ന​താ​യി റു​വൈ​സ് സ​മ്മ​തി​ച്ചു. ഷ​ഹ​ന​യു​ടെ മൊ​ബൈ​ലി​ൽ നി​ന്നുള്ള തെ​ളി​വു​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

Kerala

റ​വ​ന്യൂ ഭൂ​മി​യി​ലെ മ​രം മു​റി ത​ട​ഞ്ഞു; സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി

ഇ​ടു​ക്കി: റ​വ​ന്യൂ ഭൂ​മി​യി​ലെ മ​രം മു​റി ത​ട​ഞ്ഞ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ർ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഗാ​യ​ത്രി ദേ​വി ജി​ല്ലാ ക​ള​ക്ട​ർ​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ ഒ​ന്നി​ന് ദേ​വി​കു​ള​ത്തെ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചി​രു​ന്നു. ഇ​ത് സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. തു​ട​ർ​ന്ന് സി​പി​എം നേ​താ​വ് ജോ​ബി ജോ​ൺ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഓ​ഫീ​സി​ലെ​ത്തി​യ ജോ​ബി ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ഗാ​യ​ത്രി ദേ​വി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ആ​രോ​പ​ണം ജോ​ബി ജോ​ൺ നി​ഷേ​ധി​ച്ചു.

 

 

 

 

Latest News

Corehub Up